Ottamarathanal
- Home
- Current Shows
- Ottamarathanal
ഒറ്റമരത്തണൽ

ആദർശധീരതയ്ക്കും, ഉല്പതിഷ്ണ ചിന്താധാരകൾക്കും, കർമ്മവീര്യ തേജസ്സിനും മകുടോദാഹരണമായ സമൂർത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കഥയിലൂടെ സമകാലീന കേരളത്തിന്റെ പരിശ്ഛേദമാണ് ഈ നാടകത്തിലൂടെ ഉരുത്തിരിയുന്നത്. മനുഷ്യജീവിതങ്ങളിൽ വേരുറച്ചതാണ് ഈ നാടകത്തിന്റെ കഥാതന്തു. മനുഷ്യന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ് കഥാസാരം. ജീവിത യാഥാർഥ്യങ്ങളിൽ കുതിർന്നതാണ്. ഉൾകാഴ്ചയുടെ മൂർച്ചകൊണ്ടും, കുറിക്കു കൊള്ളുന്ന പ്രയോഗലാളിത്യം കൊണ്ടും ഈ നാടകം വ്യത്യസ്ഥമാണ്.
Click Here for more pictures.
