Nizhalattam
- Home
- Current Shows
- Nizhalattam
നിഴലാട്ടം

ആസുരമായ കാലത്ത് കൈമോശം വരുന്ന നന്മകൾ ജീവിതരീതി തന്നെയായി കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ഈക്കാലത്ത്, മൂല്യങ്ങളേയും സ്നേഹത്തിന്റെയും ഇത്തിരി പ്രകാശം പരത്തുകയാണ് ഫൈൻ ആർട്സ് മലയാളത്തിന്റെ "നിഴലാട്ടം".
ജീവിതത്തിന്റെ പ്രതിസന്ധികളിലും, മനുഷ്യ സ്വഭാവത്തിന്റെ ദുർഘട്ടമുഖവും ഉദ്ദിപ്തമാക്കുന്ന ഉദാത്തമായൊരു നാടകമാണ് "നിഴലാട്ടം". സ്വപ്നങ്ങൾ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയാണ് . തകർച്ചകളുടെ താഴ് വരയിൽ, ജീവിതത്തിന്റെ എല്ലാ വഴികളും കിണറിന്റെ അടിയിലേക്ക് എത്തുംതോറും ജീവിതസാഹചര്യങ്ങളെ കുഴിച്ചുമൂടുവാൻ ആശയപര്യാപ്തമാണ്. അപ്പോഴാണ് ജീവിതസാഹചര്യങ്ങളുടെ യുദ്ധഭൂമിയായി കുടുംബാന്തരീക്ഷം മാറുന്നത്.
കാര്യകാരണ ബന്ധങ്ങളാൽ സമുച്ഛയിക്കപ്പെട്ടിരിക്കുന്ന കെട്ടുറപ്പുള്ള കഥ, പ്രേക്ഷകർക്ക് എളുപ്പത്തിൽ താതാത്മ്യം പ്രാപിക്കാവുന്ന കഥാപാത്രങ്ങൾ, യുക്തിയും അർത്ഥവത്തുമായ സംഭാഷണം, ഹാസ്യമുഹൂർത്തങ്ങൾ, ഒരു നാടകത്തിനു വേണ്ട ഈ ചേരുവകളെല്ലാം "നിഴലാട്ടത്തിൽ" തിളങ്ങി നിൽക്കുന്നു...
Click Here for more pictures.










